തലവടി: ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു. രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്ത് സൗഹൃദ വേദി നടത്തി വരുന്ന കുടിവെള്ള വിതരണ യജ്ഞത്തിൽ പങ്കാളിയാകുന്നതിന് വേണ്ടിയാണ് മകളുടെ നാലാം ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് തലവടി ആനപ്രമ്പാൽ തെക്ക് പ്രവർത്തിക്കുന്ന 111-ാം നമ്പർ അംഗനവാടിക്ക് കുടിവെള്ള സംഭരണി നല്കിയത്. കൂടാതെ പ്രദേശത്തെ 30-ലധികം വീടുകളിലും കുടിവെള്ളം വിതരണം ചെയ്തു.
വാലയിൽ പ്രെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി സി.ഇ.ഒ: സിബി ഈപ്പനും കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത് ആരോഗ്യ പ്രവർത്തകയായ ബിൽബി സിബിയുടെയും മകൾ ആൻഡ്രിയ സിബിയുടെ നാലാമത്തെ ജന്മദിനമാണ് ആഘോഷങ്ങൾ ഒഴിവാക്കി തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിയത്. ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എഡ്യൂക്കേഷനൽ സ്ക്കൂൾ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് ആൻഡ്രിയ സിബി.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ കുടിവെള്ള സംഭരണി അംഗനവാടി വർക്കർ പി.എം വിജിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് മുഖ്യ പ്രഭാഷണം നടത്തി. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. സാൽവേഷൻ ആർമി കോർ ഹെൽപർ എൻ.എസ് പ്രസാദ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.
റെന്നി തോമസ് തേവേരിൽ,ജിബി ഈപ്പൻ വാലയിൽ, ആശാ വർക്കർ സുജ തോമസ്, ബനോജ് മാത്യൂ മൈലാഡുംപാറയിൽ, ഗീവർഗ്ഗീസ് ചാക്കോ അറയ്ക്കപറമ്പിൽ, രതീബ് കൂഴിക്കാട്ട്, ജിജോ എം. വർഗ്ഗീസ് എന്നിവർ നേതൃത്വം നല്കി. ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ കേക്ക് മുറിച്ചു കൊണ്ട് ആൻഡ്രിയ സിബിക്ക് ജന്മദിനാശംസകൾ നേർന്നു.
111-ാം നമ്പർ അംഗൻവാടിയിൽ കിണർ ഉണ്ടെങ്കിലും പൂർണ്ണമായും വറ്റിയ നിലയിലാണ്. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു. പഞ്ചായത്തിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ശേഖരിച്ചു വെയ്ക്കുവാൻ സാധിക്കാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ മനസ്സിലാക്കിയതിനെ തുടർന്നാണ് 500 ലീറ്റർ വെളളം ഉൾപ്പെടെ കുടിവെള്ള വിതരണ സംഭരണി അംഗൻവാടിക്ക് സമ്മാനിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————————