ലൈഫ് മിഷന്‍ കേസ് ; സന്തോഷ് ഈപ്പന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന് ജാമ്യം. നിലവില്‍ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഭാഗമായി ഫ്‌ലാറ്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. സന്തോഷ് ഈപ്പന്‍ പ്രതികള്‍ക്ക് നാല് കോടിയിലധികം രൂപ കോഴ നല്‍കിയെന്നാണ് കണ്ടെത്തല്‍. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുള്‍പ്പെട്ടതാണെന്നാണ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റിലെ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...