കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത് കുമാറിനെ ബുധനാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിക്കിത്തിരക്കിനിടയിൽ പെട്ട് താരത്തിന്‍റെ കാലിന് ചെറിയ പരിക്കേറ്റിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. “ചെന്നൈ വിമാനത്താവളത്തിൽ ഒരു വലിയ ജനക്കൂട്ടം അജിതിനെ വളയുന്നതിനിടെ അദ്ദേഹത്തിന്‍റെ കാലിന് പരിക്കേറ്റു. ഫിസിയോതെറാപ്പിക്ക് വേണ്ടി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല” താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചൊവ്വാഴ്ച പത്മഭൂഷൺ സ്വീകരിച്ച ശേഷം ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ വരവ് കാത്ത് ആരാധകരുടെ ഒരു കൂട്ടം വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നുവെന്ന് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്തു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സാധിച്ചില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയില്‍ ഉമ്മന്‍ ചാണ്ടി ചരമവാര്‍ഷിക ദിനാചരണം നടത്തി

0
മൈലപ്ര : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമ...

കുമ്പഴ പാലത്തിന് സമീപം പാതയോരത്ത് അപകടകരമായി മരക്കുറ്റികള്‍

0
കുമ്പഴ : പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ പാലത്തിന്...

ഒഴിവുകൾ നൂറിലേറെയുണ്ടായിട്ടും നിയമനം നൽകാതെ ജല അതോറിറ്റി

0
മലപ്പുറം : കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല...

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ...

0
കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ്...