പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മേള ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റ് വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയില്‍ സൗകര്യം ഒരുക്കി. 2023 -24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പും പെരിങ്ങര ഗ്രാമപഞ്ചായത്തും മേള സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഭദ്രരാജന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാര്‍, ശര്‍മിള സുനില്‍, അശ്വതി രാമചന്ദ്രന്‍, ജയ എബ്രഹാം, ഷീന മാത്യു, സനല്‍കുമാരി, പത്തനംതിട്ട ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, തിരുവല്ല ഉപജില്ല വ്യവസായ ഓഫീസര്‍ സ്വപ്ന ദാസ്, പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എസ് കവിത, ഇഡിഇ പെരിങ്ങര ഗ്രാമപഞ്ചായത്ത് പി.എസ് ശാരിക തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...