സുമനസ്സുകളുടെ കാരുണ്യത്തിനായി ഒരു കുടുംബം

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: തുടർ ചികിത്സയ്ക്ക് നിർവാഹമില്ലാതെ സുമനസ്സുകളുടെ കാരുണ്യം കാത്തു കഴിയുന്ന കുടുംബത്തിന് കൈത്താങ്ങാകാം നമ്മുക്ക്. മണ്ണടിശാല പരുവ അനിൽ സദനത്തിൽ ബാബുവാണ് തുടർ ചികിത്സയ്ക്ക് നിർവാഹമില്ലാതെ സുമനസ്സുകളുടെ കാരുണ്യം കാത്തു കഴിയുന്നത്. രണ്ടു വർഷം മുൻപ് പാമ്പ് കടിയേറ്റതോടെയാണ് ബാബുവിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചെങ്കിലും ബാബുവിന്റെ ആരോഗ്യ സ്ഥിതി പഴയത് പോലെയായില്ല.ഇതിനിടയിൽ സ്ട്രോക്ക് വരികയും മാസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിലും ആയിരുന്നു. ശരീരം തളർന്നതോടെ കൂലിപ്പണിയെടുത്ത് ഉപജീവനം കഴിച്ചു വന്ന കുടുംബത്തിന്റെ സ്ഥിതി പരിതാപകരമായി. ഇതോടൊപ്പം കിഡ്നി, മൂത്രാശയ രോഗം കൂടി ബാധിച്ചതോടെ ആശുപത്രിയിൽ തന്നെ സ്ഥിരമായി കഴിയേണ്ട അവസ്ഥയിലെത്തി. കുടുംബവും നാട്ടുകാരും കഴിയാവുന്നത്ര സഹായങ്ങൾ ചെയ്താണ് ഇതു വരെയുള്ള ചികിത്സകൾ നടത്തിയത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് അനില്‍ ഇപ്പോള്‍.

തുടർച്ചയായ ആശുപത്രി വാസം ഈ കുടുംബത്തിനെ തളർത്തിക്കളഞ്ഞു. ഭാര്യ സുശീല കൂലിപ്പണിയെടുത്താണ് വീട്ടു ചെലവുകൾ നടത്തി വരുന്നത്. ബാബുവിനെ പരിചരിക്കാൻ എപ്പോഴും കൂടെ ഒരാൾ വേണ്ടി വന്നതോടെ സുശീലയ്ക്ക് പണിയ്ക്ക് പോകുവാൻ കഴിയാതെയുമായി.ബാബുവിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. മരുന്ന് വാങ്ങുവാനും നിത്യവൃത്തിക്ക് വക കണ്ടെത്താനും ബുദ്ധിമുട്ടുന്ന കുടുംബത്തിന് ശസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുവാൻ പോലും കഴിയുന്നില്ല. സുമനസ്സുകളുടെ കാരുണ്യം ഉണ്ടെങ്കിൽ മാത്രമേ ബാബുവിന് ശസ്ത്രക്രിയയും തുടർ ചികിത്സയും നടത്തുവാൻ കഴിയൂ.ബാബുവിന്റെ ചികിത്സയ്ക്ക് സഹായമേകുവാൻ സന്മനസ്സുള്ളവർ കരുണയുടെ കരങ്ങൾ നീട്ടി ബാബുവിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കഴിയുന്ന സംഭാവനകൾ നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ബാബു. പി. പി
അക്കൗണ്ട് നമ്പർ :3975122032
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
വെച്ചൂച്ചിറ
IFSC: CBIN0280947
ഗൂഗിൾ പേ :
7012687852

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...