കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. എകരൂൽ സ്വദേശി ദേവദാസൻ ആണ് മരിച്ചത്. മകൻ അക്ഷയ് ദേവിനെ പോലീസ് പിടികൂടി. മെയ് ആറാം തീയ്യതിയാണ് ദേവദാസൻ മരണപ്പെട്ടത്. കട്ടിലിൽ നിന്ന് വീണുപരിക്കേറ്റു എന്നാണ് മകൻ അക്ഷയ് ദേവ് ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞത്. ആശുപത്രിൽ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേവദാസന്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ദേവദാസനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട് തർക്കവും ഉണ്ടാവാറുണ്ട്.

മെയ് 2ാം തീയതി ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. തുടർന്ന് മകൻ അക്ഷയ് ദേവ് ദേവദാസനെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഈ മർദനത്തിൽ ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റിട്ടും ആശുപത്രിയിൽ പ്രവേശിക്കാൻ ദേവദാസൻ തയ്യാറായില്ല. തുടർന്ന് നാല് ദിവസങ്ങൾക്കു ശേഷം ദേവദാസൻ കുഴഞ്ഞുവീണു. ഇതേതുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദനത്തിൽ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകർന്നിരുന്നു. കിഡ്‌നിക്കും വൃഷണത്തിനും ഗുരുതര പരിക്കുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയിൽ

0
കോഴിക്കോട്: വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കരന്‍റെ ജാമ്യം...

സംഗീത സംവിധായകൻ കൊച്ചിൻ അലക്‌സ് അന്തരിച്ചു

0
ചെന്നൈ : സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ്...

‘നവകേരള രക്ഷാപ്രവര്‍ത്തനം’ ; എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ...

യുദ്ധസമാന സാഹചര്യം ; ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തി ; ആശങ്കയോടെ ഇന്ത്യ

0
ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ വീണ്ടും യുദ്ധസമാന സാഹചര്യം....