കാഴ്ചയുടെ ഉത്സവമൊരുക്കി മേളയില്‍ പടയണി അരങ്ങേറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഉത്സവക്കാഴ്ചയൊരുക്കി പടയണികോലം അരങ്ങേറി. കടമ്മനിട്ട ഗോത്രകലാകളരിയുടെ മാര്‍ക്കണ്ഡേയ ചരിത്രം കഥ പറഞ്ഞ കാലന്‍കോലം സുരേഷ്‌കുമാറാണ് വേദിയില്‍ അവതരിപ്പിച്ചത്. 42 വര്‍ഷത്തെ പടയണി പാരമ്പര്യമുള്ള പി.ടി. പ്രസന്നകുമാറാണ് കടമ്മനിട്ട ഗോത്രകലാകളരിയുടെ ആശാന്‍. ഏഴ് പേരാണ് കളരിയില്‍ ഇപ്പോഴുള്ളത്.
അന്ധകാരത്തിന് മുകളില്‍ പ്രകാശത്തിന്റെ ആധിപത്യമാണ് പടയണി.

ഒരു കൈയ്യില്‍ വാളും ഒരു കൈയ്യില്‍ പന്തവുമേന്തി സുരേഷ്‌കുമാര്‍ കാലന്‍കോലവുമായി നിറഞ്ഞാടിയപ്പോള്‍ വേദി ഭക്തിനിര്‍ഭരമായ അന്തരീക്ഷമായി.
ദാരികനെ വധിച്ചിട്ടും അടങ്ങാത്ത കാളിയുടെ കോപം ശമിപ്പിക്കുന്നതിനായി സുബ്രഹ്മണ്യന്റെ ഉപദേശ പ്രകാരം ശിവന്‍ തന്റെ പരിവാരങ്ങളെ പലരൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങള്‍ വരച്ചുകെട്ടി വിടുന്നു. അതുകണ്ട് കാളി കോപം മറന്ന് പൊട്ടിചിരിച്ചത്രേ. ഇതാണ് പടയണിക്ക് ആധാരമായ കഥ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...