മുൻ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ വനിതാ കോച്ചിനെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഡ്: ഹരിയാനയിൽ മുൻ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ വനിതാ ജൂനിയർ അത്ലറ്റിക് കോച്ചിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയത്. സസ്പെൻഷന്‍റെ കാരണം വ്യക്തമല്ല. 2022ലാണ് യുവതി മന്ത്രിക്കെതിരെ ലൈംഗികപീഡന പരാതി സമർപ്പിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങാത്തതാണ് തന്‍റെ സസ്പെൻഷനിൽ കലാശിച്ചതെന്ന് യുവതി പറഞ്ഞു. തിങ്കാളാഴ്ച വൈകുന്നേരമാണ് തനിക്ക് സസ്പെൻഷൻ ഓർഡർ ലഭിക്കുന്നതെന്നും കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും കോച്ച് വ്യക്തമാക്കി. അതേസമയം ഹരിയാന സിവിൽ സർവീസസ് റൂൾസ് പ്രാകരമുള്ള അലവൻസുകൾക്ക് യുവതി അർഹയാണെന്നും ഉത്തരവിലുണ്ട്. 2022 ഡിസംബറിൽ യുവതിയുടെ പരാതിയെ തുടർന്ന് സന്ദീപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കായിക വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. നിലവിൽ ഇദ്ദേഹം പ്രിന്‍റിങ്, സ്റ്റേഷനറി വകുപ്പിന്‍റെ ചുമതല വഹിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നാണ് സന്ദീപ് സിങ്ങിന്‍റെ വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....