ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരിയെ ബലമായി പിടിച്ചിറക്കി സ്വകാര്യ ബസിൽ കയറ്റി ; ബസ് ജീവനക്കാരൻ പൊട്ടിക്കരഞ്ഞ് തലയൂരി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ പരാതി. കുണ്ടറ മുക്കടയിൽ ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം. ഹരിപ്പാട് സ്വദേശി സുധയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മുക്കടയിൽ നിന്നും ഓട്ടോയിൽ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ നിന്ന സുധയെ സ്വകാര്യ ബസ് ജീവനക്കാരനായ മൺറോതുരുത്ത് സ്വദേശി ബിനു നിർബന്ധിച്ചു ബസ്സിൽ കയറ്റുകയായിരുന്നു. ബസിൽ വെച്ച് സുധയും ബിനുവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ക്രിസ്ജ്‌തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയുകയും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ കുണ്ടറ പോലീസ് വിളിച്ചുവരുത്തി. പോലീസ് സ്റ്റേഷനിൽ എത്തിയ ബസ് ജീവനക്കാരൻ പക്ഷെ പൊട്ടിക്കരഞ്ഞു. പരാതിക്കാരിയോട് തെറ്റ് ഏറ്റുപറഞ്ഞ് കരഞ്ഞു. ഇതോടെ വീട്ടമ്മ തൻ്റെ പരാതി പിൻവലിച്ചു. തുടർന്ന് പോലീസ് താക്കീതു നൽകി കണ്ടക്ടറെ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...