510 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പ്; അബുദാബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. അബുദാബി ക്രിമിനൽ കോടതിയാണ് 13 ഇന്ത്യക്കാർക്കെതിരെ ശിക്ഷ വിധിച്ചത്. ഇവരും ഇവരുടെ ഉടമസ്ഥതയിലുള്ള 7 കമ്പനികളും കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവ നടത്തിയതായി തെളിഞ്ഞതിനാലാണ് നടപടി. പ്രതികൾ 510 മില്യൺ ദിർഹത്തിന്റെ അനധികൃത പണമിടപാട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

തട്ടിപ്പിനായി ട്രാവൽ ഏജൻസിയുടെ ആസ്ഥാനമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. പോയിന്റ് ഓഫ് സെയിൽസ് (PoS) ഉപയോഗിച്ച് ക്രെഡിറ്റ് സേവനം നൽകിയായിരുന്നു തട്ടിപ്പ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ കാലയളവിനുള്ളിൽ വലിയ തോതിൽ പണമിടപാട് നടന്നതായി ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് 5 മുതൽ 10 വർഷം വരെതടവും കമ്പനികൾക്ക് 10 മില്യൺ വരെ പിഴയുമാണ് ശിക്ഷ വിധിചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാട്ടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം ഇവരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ കാണിച്ച് വിദ്യാർത്ഥിയ്ക്ക് അജ്ഞാതന്റെ വീഡിയോ കോൾ

0
അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

പിഎം ശ്രീയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രത്തെ അനുവദിക്കില്ല : കെ.എം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശവകുപ്പ്...

കെപിസിസി അധ്യക്ഷനാക്കണം ; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ...

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു ; യാത്രക്കാർക്ക് പരിക്ക്

0
കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ...