കണ്ണൂരില്‍ വസ്ത്ര കയറ്റുമതി സ്ഥാപനത്തിൽ തീപിടുത്തം ; വൻ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തോട്ടട എസ്.എൻ. കോളേജിന് സമീപം വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം. അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച രാത്രി 9.15-ഓടെയാണ് സംഭവം. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞുപോയശേഷമാണ് അപകടമുണ്ടായത്. എന്റർപ്രൈസസിന്റെ രണ്ട്‌ ബ്ലോക്കിൽ നൂൽ സൂക്ഷിക്കുന്ന ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

നൂല് സൂക്ഷിക്കുന്ന ബ്ലോക്കിൽനിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ ബ്ളോക്കിന്റെ ജനൽ തുറന്നുനോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരും കണ്ണൂർ, തലശ്ശേരി അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തീപിടിച്ചത് നൂലിനായതിനാൽ തീയണക്കുക ശ്രമകരമായിരുന്നു.ഒടുവിൽ 10.45-ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...