ചെര്‍പ്പുളശ്ശേരിയില്‍ സിനിമ പ്രദർശനത്തിനിടെ തിയറ്ററിൽ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിനിമ പ്രദർശനത്തിനിടെ തിയറ്ററിൽ തീപിടുത്തം. ചെര്‍പ്പുളശ്ശേരിയിലെ ദേവീ മൂവീസിലാണ് തീപിടുത്തമുണ്ടായത്. ലിയോ സിനിമ പ്രദർശനം നടക്കുകയായിരുന്നു. സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍ തിയറ്ററിനുള്ളില്‍ 15 പേരാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. തിയറ്ററില്‍ പുക പടർന്നതും ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടി. പ്രൊജക്ടർ ക്യാബിന്‍റെ അടുത്തു നിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി.

ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിയറ്ററില്‍ പുക ഉയര്‍ന്നതോടെ ഫയര്‍ എക്സിറ്റിങ് ഗ്യൂഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ തിയറ്ററിലെ ജീവനക്കാര്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയശേഷം വിശദമായി പരിശോധിച്ചശേഷമാണ് മടങ്ങിയത്. സംഭവത്തെതുടര്‍ന്ന് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനക്കുശേഷമെ തീപിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...