കോലിഞ്ചി കൃഷിയിൽ തീപടർന്നു ; അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉടമസ്ഥന് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര നരിക്കുഴിയിൽ കോലിഞ്ചി കൃഷിയിൽ തീപടർന്നത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉടമസ്ഥന് പൊള്ളലേറ്റു. നരിക്കുഴി പുത്തൻപുരയ്ക്കൽ വിൽസൺ സ്‌കറിയയ്ക്ക്(55) ആണ് പൊള്ളലേറ്റത്. രണ്ട് കാല്പാദങ്ങളിലും പൊള്ളലേറ്റ വിൽസണെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

തിങ്കളാഴ്ച പകൽ 12.30ഓടെയാണ് സംഭവം. അരയേക്കറോളം സ്ഥലത്തുള്ള കൃഷിയിൽ തീപടർന്നു. ചപ്പുചവറുകൾ കത്തിച്ച സ്ഥലത്ത് നിന്നും തീപടർന്നതാണെന്ന് സംശയിക്കുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാലിന് പൊള്ളലേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ സമീപവീടുകളുടെ ഭാഗത്തേക്ക് വ്യാപിക്കാതെ നിയന്ത്രിച്ചു. റാന്നിയിൽ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി തീ പൂർണമായി അണച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...