ആലപ്പുഴയിൽ കടലില്‍ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ കടലില്‍ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ ആറോടുകൂടി ആലപ്പുഴ ബീച്ചില്‍ കാറ്റാടി ഭാഗത്ത് നിന്ന് പൊന്തുവള്ളത്തില്‍ പോയ തിരുവമ്പാടി വാടക്കല്‍ സേവ്യറിന്‍റെ മകന്‍ ജോണ്‍ ബോസ്‌കോ (ജിമ്മിച്ചന്‍-47)യെയാണ് കാണാതായത്. കരയില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരത്ത് പൊന്തുവള്ളത്തില്‍ ജോണ്‍ ബോസ്‌കോ വലയിടുന്നതായി സമീപത്ത് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കണ്ടിരുന്നു. ഏഴ് മണിയോടെ വള്ളം ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കരയിലുള്ളവരെയും ബന്ധപ്പെട്ടവരെയും വിവരം അറിയിച്ചു.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഏഴ് മണിക്ക് കാണാതായ വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചെങ്കിലും തെരച്ചില്‍ ആരംഭിച്ചത് 11 മണിക്ക് ശേഷമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും ഇന്ന് വൈകിട്ട് ആറ് മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തായില്ല. തൊഴിലാളിയെ കാണാതായപ്പോള്‍ തന്നെ ഫിഷറീസ് വകുപ്പ് തെരച്ചില്‍ നടത്തിയെങ്കില്‍ ആളെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...