ചാരുംമൂട്ടിൽ സിപിഐ എം നേതാവിന്റെ വീട് അഞ്ചംഗസംഘം ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്‌: പാലമേൽ പഞ്ചായത്തംഗവും സിപിഐ എം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ വള്ളിവിളയിൽ അഡ്വ.എം ബൈജുവിന്റെ വീട്ടിൽ അഞ്ചംഗസംഘം അക്രമം നടത്തി. ജനൽചില്ലുകളും ചെടിച്ചട്ടികളും തകർത്ത അക്രമി സംഘം ബൈജുവിനെയും കുടുംബത്തെയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തിങ്കൾ രാത്രി ഒന്നോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി അക്രമികൾക്കായി തെരച്ചിൽ നടത്തി.

സംശയകരമായി കണ്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ബഹളം കേട്ട് ഉണർന്നു നോക്കുമ്പോളാണ് അക്രമികൾ ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നത് കണ്ടതെന്നും പേരറിയാവുന്ന മൂന്നുപേർ സംഘത്തിലുണ്ടായിരുന്നതായും ബൈജു പറഞ്ഞു. കഞ്ചാവും ലഹരിയും വില്പന നടത്തുന്ന സംഘം കക്കൂസ് മാലിന്യങ്ങൾ കൊണ്ടുവന്ന് ജനവാസ മേഖലകളിൽ ഒഴുക്കുന്നുമുണ്ട്. ഇതിനെതിരെ ബൈജു നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന്‌ ബൈജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...