ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: തൊടുപുഴയില്‍ നിന്നും ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഉടമയുടെ പരാതിയില്‍ വാളയാറില്‍ നിന്നാണ് മുട്ടം പോലീസ് ജെസിബിയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെത്തിച്ച് പോളിച്ചു വില്‍ക്കുന്നവർക്ക് നല്‍കുകയായിരുന്ന ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ ആലപ്പുഴ സ്വദേശിയ മൻസൂറും തൊടുപുഴക്കാരനായ അമലും വര്‍ഷങ്ങളായി ഇതേ ജെസിബിയില്‍ ജോലി ചെയ്തവരാണ്. ഇവരാണ് കൃത്യം ആസൂത്രണം ചെയ്തത്. രാത്രിയില്‍ നമ്പര്‍ മാറ്റി ഓടിച്ചുകോണ്ടുപോവുകായിരുന്നു. കോയമ്പത്തൂരിൽ എത്തിച്ച് പാർട്സുകൾ ആക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു ലക്ഷ്യം.

മോഷണം അറിഞ്ഞ പോലീസ് അതിർത്തി കടക്കും മുൻപേ പ്രതികളെ പൊക്കി. ഓടിച്ചുകോണ്ടുപോകുന്നതിനിടെ ജെസിബിയുടെ ടയര്‍ പഞ്ചറായതാണ് പ്രതികള്‍ക്ക് വിനയായത്. മൻസൂറിനും അമലിനും പുറമെ മറ്റുപ്രതികളായ പത്തനംതിട്ട സ്വദേശി ഷമീർ, തൊടുപുഴ സ്വദേശികളായ ശരത്, സനു മോൻ എന്നിവരും പിടിയിലായി. രണ്ടുപേർക്ക് ഇരിക്കാവുന്ന ജെസിബിയുടെ ഇടുങ്ങിയ ക്യാബിനിലായിരുന്നു അഞ്ചുപേരുടെയും യാത്ര. പ്രതികളുടെ ആദ്യ മോഷണമാണ് ഇതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...