അഞ്ച് വയസുകാരിക്ക് പീഡനം ; 40കാരന് 20 വർഷം തടവും പിഴയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

ബാലാസോർ: കടയിലേക്ക് സോപ്പ് മേടിക്കാനായി അയച്ച അഞ്ച് വയസുകാരിക്ക് പീഡനം. 40കാരന് 20 വർഷം തടവും പിഴയും വിധിച്ച് കോടതി. ഒഡിഷയിലെ ബാലാസോറിലാണ് സംഭവം. ബാലാസോറിലെ സ്പെഷ്യൽ കോടതിയാണ് 40കാരനെ 20 വർഷത്തെ കഠിന തടവിനും 5000 രൂപ പിഴയും വിധിച്ചത്. മെയ് 3നാണ് 5 വയസുകാരിയായ മകളെ അമ്മ വീടിന് അടുത്തുള്ള കടയിൽ നിന്ന് സോപ്പ് വാങ്ങി വരാനായി അയച്ചപ്പോഴായിരുന്നു സംഭവം നടന്നത്. സോപ്പ് വാങ്ങി തിരികെ നടന്ന 5 വയസുകാരിയെ ഇയാൾ എടുക്കുകയും പലഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയുമായിരുന്നു. പോക്സോ ആക്ട് അനുസരിച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

അതിജീവിതയ്ക്ക് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്ന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനുമാണ് പോക്സോ കോടതി ജഡ്ജി രഞ്ജൻ കുമാർ സുതർ ഉത്തരവിട്ടത്. സമാനമായ മറ്റൊരു സംഭവത്തിൽ കോഴിക്കോട് അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവ് ശിക്ഷയും പിഴയും കോടതി വിധിച്ചിരുന്നു. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് കൊയിലാണ്ടി പോക്‌സോ കോടതി 20 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെയും ബന്ധുക്കളുടെയും പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക് ; തമിഴ്‌നാട് തീരങ്ങളിലും തിരച്ചില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു....

കുന്ദമംഗലത്ത് പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ 12 കിലോ കഞ്ചാവ് ; അന്വേഷണം

0
കുന്ദമംഗലം : കുന്ദമംഗലത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന്‌ 12 കിലോയോളം കഞ്ചാവ്...

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി

0
പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി....

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...