ട്രെയിനിനടിയിലേക്ക് വീണ അഞ്ചു വയസുകാരിക്ക് ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ പുതുജീവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ അഞ്ചു വയസുകാരിക്ക് പുതുജീവൻ. വർക്കല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാൻ എത്തിയ അഞ്ചുവയസുകാരിയാണ് ട്രെയിനിന് മുന്നിൽപ്പെട്ടത്. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ ആണ് മൂവരും കയറുന്നത്. കയറിയ ശേഷമാണ് ട്രെയിന്‍ മാറിയതെന്ന് അറിയുന്നത്. ഇവര്‍ സാധാരണ ടിക്കറ്റാണ് എടുത്തിരുന്നത്. അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഉടനെ എൻജിനടുത്തുള്ള കോച്ചിൽ നിന്ന് കുട്ടിയുടെ അമ്മ സുരക്ഷിതയായി കുട്ടിയുമായി പുറത്തിറങ്ങി. മുത്തശ്ശി കാൽ തെറ്റി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു.

ഇതിനിടയിൽ കുട്ടി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. എൻജിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അസി. ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. തുടർന്ന് യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽ നിന്നു പുറത്തെടുത്തു. മുത്തശ്ശിയുടെ തലക്ക് പരുക്കുണ്ട്. സംഭവത്തെ തുടർന്ന് 10 മിനിറ്റോളം നിർത്തിയിട്ട ഇതേ ട്രെയിനിൽ ഇവർക്കു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ റെയിൽവേ സൗകര്യമൊരുക്കി. പരുക്കേറ്റ മുത്തശ്ശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...