തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിൽ ഞായറാഴ്ചയാണ് നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിസാമാബാദിലാണ് സംഭവം.

കുട്ടിയുടെ പിതാവ് സംഭവം നടന്ന പാർപ്പിട സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ആളാണെന്നാണ് വിവരം. കുട്ടി കളിക്കുന്നതിനിടെ മൂന്ന് നായ്ക്കൾ ഓടിയെത്തി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടിയുടെ വയർ നായ്ക്കൾ കടിച്ച് കീറി. കുട്ടി രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നായ്ക്കൾ പിന്മാറിയില്ല. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടിയെത്തി. രക്തം വാർന്നൊഴുകുകയായിരുന്നു. കുട്ടിയുടെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഉടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട നായ്ക്കളുടെ ആക്രമണ സംഭവങ്ങളിലെ ഏറ്റവും പുതിയ സംഭവമാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...