പന്തീരാങ്കാവ് പൂളേങ്കരയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരാങ്കാവ് പൂളേങ്കരയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. പാട്ടാഴത്തില്‍ സൈഫുദ്ദീന്റെ വീട്ടിലെ ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണര്‍ന്ന സൈഫുദ്ദീനും കുടുംബവും റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് തീയും പുകയും മാത്രമായിരുന്നു. ഈ സമയത്ത് ശ്വാസതടസ്സം നേരിട്ടതായും സൈഫുദ്ധീന്‍ പറഞ്ഞു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിന് തീപിടിച്ചതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ മുഴുവന്‍ വീടിന് പുറത്തിറക്കുകയായിരുന്നുവെന്നും സൈഫുദ്ദീൻ പ്രതികരിക്കുന്നത്. ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു. അടുക്കള ഭാഗത്തേക്കും തീ വ്യാപിച്ചിരുന്നു. വീട്ടിലെ വയറിംഗിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഫ്രിഡ്ജിന് സമീപത്തായി ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ തീ അണക്കാനായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...