ഓലയും മുളയും ഉപയോഗിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം പണിഞ്ഞ് സൗഹൃദകൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബസ് കാത്തിരിപ്പ് കേന്ദ്രം പണിഞ്ഞ് സൗഹൃദകൂട്ടായ്മ അംഗങ്ങൾ. അട്ടച്ചാക്കല്‍ -കുമ്പളാംപൊയ്ക റോഡില്‍ മഹിമനഗര്‍ ജംഗ്ഷനിലാണ് (കൈപ്പള്ളിപ്പടി) ഹരിതപ്രോട്ടോക്കോള്‍ പാലിച്ച് തനത് രീതിയില്‍ ബസ്കാത്തിരിപ്പ് കേന്ദ്രം പണിഞ്ഞത്. വര്‍ഷങ്ങളായി ബസ് സര്‍വ്വീസുള്ള ഈ റൂട്ടില്‍ വെയിലും മഴയുമേറ്റ് ആളുകള്‍ ഏറേ ബുദ്ധിമുട്ടിയിരുന്നു. ഇതിനൊരു പരിഹാരമായിരിക്കുകയാണ് ഇപ്പോൾ. നിലവില്‍ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ബസ്കാത്തിരിപ്പ് കേന്ദ്രം ഏറേ പ്രയോജനം ചെയ്യും.

ഒരു ദിവസം കൊണ്ട് ഓലയും മുളയും ഉപയോഗിച്ച് തനത് രീതിയിലാണ് സൗഹൃദ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അപകടവളവ് സ്ഥിതി ചെയ്യുന്ന ഇവിടെ ഉടന്‍തന്നെ മിറര്‍ സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തമിഴ്നാട് പുനലൂര്‍ ഭാഗത്ത് നിന്നുള്ള അയ്യപ്പഭക്തര്‍ കടന്നു പോകുന്ന തിരക്കേറിയ പാത കൂടിയാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...