വ്യാപാരിയെ ഒരു സംഘം കടയിൽ കയറി ആക്രമിച്ചു ; ഭാര്യാ സഹോദരൻ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ വ്യാപാരിയെ ഒരു സംഘം കടയിൽ കയറി ആക്രമിച്ചു. കിഴക്കഞ്ചേരി സ്വദേശി മുരളിയെയാണ് മർദിച്ചത്. സംഭവത്തിൽ മുരളിയുടെ ഭാര്യാ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാൻ, മിക്സി തുടങ്ങി വീട്ടുപകരണങ്ങൾ നന്നാക്കുന്ന കടയാണ് മുരളിക്ക്. സാധനം നന്നാക്കാനെന്ന വ്യാജേനയാണ് ഉച്ചയോടെ മൂന്ന് പേർ കടയിലെത്തിയത്. തുടർന്ന് മുരളിയെ വലിച്ചിറക്കി ഇരുമ്പ് കമ്പിയും ചുറ്റികയും കൊണ്ട് തലങ്ങും വിലങ്ങും അക്രമിക്കുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ മുരളിയെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിലാക്കുകയായിരുന്നു. ഇതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. മർദിച്ചവരെ അറിയില്ലെന്നാണ് മുരളിയുടെ മൊഴി.

മുരളിയും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നും മുരളി പോലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭാര്യ സഹോദരനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കടയിലെത്തി മർദിച്ചവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...