വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത നാലംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത നാലംഗ നാലംഗ സംഘം പോലീസ് പിടിയിൽ. ബംഗളുരുവിലാണ് സംഭവം. ഇഎസ്ഐയുടെ വെബ്സൈറ്റിൽ വ്യാജ കമ്പനികൾ രജിസ്റ്റ‍ർ ചെയ്ത് അതിലെ ജീവനക്കാരായി ആളുകളെ ചേർക്കുകയായിരുന്നു. ഇങ്ങനെ 869 പേർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള ഇഎസ്ഐ കാർഡുകൾ സംഘടിപ്പിച്ച് നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഡ് കൊടുത്തവരിൽ നിന്നെല്ലാം പണവും വാങ്ങി. 21,000 രൂപയ്ക്ക് താഴെ മാസ ശമ്പളം വാങ്ങുന്നവർക്ക് ഇഎസ്ഐ ആശുപത്രികളിലും മറ്റ് എംപാനൽഡ് ആശുപത്രികളിലും ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിലുടമ വഴി നൽകുന്നതാണ് ഇഎസ്ഐ കാർഡുകൾ.

ബംഗളുരു രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന വി ശ്രീധര ഇതേ ആശുപത്രിയിൽ ക്യാന്റീൻ നടത്തുന്ന രമേശ്, നേരത്തെ ഇഎസ്ഐ ജീവനക്കാരനായിരുന്ന ശിവലിംഗ, ഇവരുടെ സുഹൃത്തും സദാശിവനഗറിലെ ഒരു ആശുപത്രി ജീവനക്കാരനുമായ ചന്ദ്രു എന്നിവരാണ് പിടിയിലായത്. ഇവർക്ക് പുറമെ രാജാജി നഗർ ആശുപത്രിയിലെ അക്കൗണ്ട്സ് സെക്ഷനിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയമുണ്ട്. ഇവരാണ് ഡോക്ടർമാരിൽ നിന്ന് വ്യാജ ശുപാർശ കത്തുകൾ ലഭ്യമാക്കിയിരുന്നതെന്നാണ് സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...