ഡ്രൈവറെ മർദ്ദിച്ച് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ര​ണ്ടം​ഗ സം​ഘം മുങ്ങി

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ൽ : രാ​ത്രി​യി​ൽ ഓ​ട്ടം വി​ളി​ച്ച് ഡ്രൈ​വ​റെ മർദ്ദിച്ച ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ര​ണ്ടം​ഗ സം​ഘം ക​ട​ന്ന​താ​യി പ​രാ​തി. ആ​യൂ​ർ ച​ന്ത​മു​ക്കി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ തേ​വ​ന്നൂ​ർ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി​യാ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​യൂ​ർ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ര​ണ്ടു പേ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി​യു​ടെ ഒ​ട്ടോ​യി​ൽ ക​യ​റി​യ ശേ​ഷം ബാ​റി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ബാ​റി​ലേ​ക്കു​ള്ള ഓ​ട്ടം നി​ര​സി​ച്ച​തോ​ടെ വ​യ്യാ​ന​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ക​യ​റ്റി ഓ​ട്ടം പോ​യി. ആ​യൂ​രി​ലെ ബാ​റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ നി​ർ​ത്തി​ച്ച് ഇ​രു​വ​രും മ​ദ്യ​പി​ച്ച ശേ​ഷം തി​രി​ച്ചെ​ത്തി ഓ​ട്ടോ​യി​ൽ ക​യ​റി ച​ട​യ​മം​ഗ​ലം വ​ഴി വ​യ്യാ​ന​ത്തേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ട​യ​മം​ഗ​ല​ത്തു നി​ന്നും ക​ട​യ്ക്ക​ൽ റോ​ഡി​ലൂ​ടെ കു​റേ ദൂ​രം സ​ഞ്ച​രി​ച്ച് ഇ​രി​പ്പി​ൽ ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കോ​ൺ​ട്രാ​ക്ട​റു​ടെ വീ​ട് ഇ​വി​ടെ​യാ​ണെ​ന്നും വാ​ഹ​നം നി​ർ​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​നം നി​ർ​ത്തി​യ​തോ​ടെ ഇ​രു​വ​രും ചേ​ർ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി​യെ തോ​ർ​ത്ത് കൊ​ണ്ട് ക​ഴു​ത്ത് മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് ച​വി​ട്ടി ത​ള്ളി​യി​ട്ട ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി സു​ബ്ര​ഹ്മ​ണ്യ​ൻ പോ​റ്റി പ​രാ​തി ന​ൽ​കി. ഉ​ട​ൻ ത​ന്നെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​. തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​രി​ൽ നി​ന്ന് ​ഓ​ട്ടോ​യു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്​ കി​ട്ടി​യ​താ​യി സൂ​ച​ന​യു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌...

0
തിരുവനന്തപുരം: 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...