പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഭവസമാഹരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ത്രിച്ചിയില്‍ നിന്ന് പത്ത് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ പത്തനംതിട്ടയില്‍ എത്തിച്ചു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഏറ്റുവാങ്ങി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ല വനിത-ശിശു വികസന ഓഫീസര്‍ പി.എസ്.തസ്‌നീം, പ്രോഗ്രാം ഓഫീസര്‍ നീത ദാസ്, ശിശു സംരക്ഷണ ഓഫീസര്‍ ഫെബ്‌ന റഹീം, പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ് കുമാര്‍, ജില്ല വനിത-ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എസ്.ഷിജു, കോന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ജീവനക്കാര്‍, ജില്ലാസങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ജീവനക്കാര്‍, കളക്ഷന്‍ പോയിന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























