പത്തനംതിട്ടയില്‍ മാത്രം ഹോട്ടലുകളില്‍ പരിശോധനയില്ല : നട്ടെല്ല് വളഞ്ഞ് പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിലെ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും പരിശോധന നടത്തി പഴകിയതും ഭക്ഷണയോഗ്യമല്ലാത്തതുമായ ആഹാരങ്ങള്‍ പിടിച്ചെടുക്കുകയും ഹോട്ടലുകളുടെ പേര് സഹിതം വാര്‍ത്ത പുറത്തുവിടുകയും ചെയ്ത് അടൂര്‍ നഗരസഭ. എന്നാല്‍ ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും പരിശോധന നടത്തുവാന്‍ വിമുഖത കാട്ടുകയാണ് പത്തനംതിട്ട നഗരസഭ. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാര്യമായ ഒരു പരിശോധനകളും പത്തനംതിട്ട നഗരത്തില്‍ നടന്നിട്ടില്ല. ഹോട്ടല്‍ സംഘടനയും നഗരസഭയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്ന് പരക്കെ ആക്ഷേപമുണ്ട്. പരിശോധന നടത്തി പഴകിയതും പുഴുവരിക്കുന്നതുമായ ആഹാരങ്ങള്‍ പിടിച്ചെടുത്താലും ഹോട്ടലിന്റെ പേരോ വാര്‍ത്തയോ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ പത്തനംതിട്ട നഗരസഭ മുമ്പും  തയ്യാറായിരുന്നില്ല. നഗരവാസികളും നഗരത്തില്‍ എത്തുന്നവരും പഴകിയതോ ചീഞ്ഞതോ ആയ ആഹാരങ്ങള്‍ കഴിക്കേണ്ടിവന്നാലും തങ്ങള്‍ക്കൊന്നുമില്ലെന്ന നിലപാടിലാണ് പത്തനംതിട്ട നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും സ്വീകരിച്ചിട്ടുള്ളത്.

അടൂരില്‍ പരിശോധന നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ഉടമകള്‍ തടഞ്ഞെങ്കിലും നട്ടെല്ല് വളക്കാതെ ആ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാധ്യമങ്ങള്‍ക്ക് വാര്‍ത്തയും നല്‍കി. പത്തനംതിട്ട നഗരസഭയുടെ പരിശോധനകള്‍ ഇല്ലാത്തതിനാല്‍ നഗരത്തിലെ പല ഹോട്ടലുകളും വൃത്തിഹീനമാണ്. പല ഹോട്ടലുകളിലും ടോയ്‌ലറ്റ് സൌകര്യമില്ല. കക്കൂസ് മാലിന്യം നഗരത്തിലെ ഓടകളിലേക്ക് സ്ഥിരമായി ഒഴുക്കുന്നവരുമുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകലുടെയും അടുക്കള പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന എണ്ണ കൃത്യ സമയത്ത് മാറ്റാത്തതും ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

പല ഹോട്ടലുകളുടെയും ഉടമസ്ഥര്‍ അസോസിയേഷന്‍ നേതാക്കള്‍ ആണെന്നതിനാല്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പത്തനംതിട്ടയില്‍ ഉണ്ടെന്ന് പത്തനംതിട്ട മീഡിയ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരാവകാശ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിനെതിരെ ഭീഷണിയും പ്രതിഷേധവുമായി ചില ഹോട്ടല്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. പത്തനംതിട്ട നഗരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ ഇപ്പോഴുമുണ്ടെന്ന് സംശയിക്കുന്നു. നഗരസഭാ ഭരണസമിതിക്കും ആരോഗ്യവിഭാഗത്തിനും ആര്‍ജ്ജവം ഉണ്ടെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുവാന്‍ തയ്യാറാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...