Saturday, April 26, 2025 9:21 pm

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : വിമാനത്താവളങ്ങളിലും ബാങ്കിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയില്‍. മൈനാഗപ്പള്ളി സെന്‍വിഹാറില്‍ ഗിരീഷ്‌ കുമാര്‍ (46), വിതുര കൗസല്യ ഭവനത്തില്‍ സുഭാഷ് ചന്ദ്രബോസ് (46), കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനം ബിനു കുമാര്‍ (42), തിരുവനന്തപുരം ബാലരാമപുരം ഊരൂട്ടമ്പലം പ്ലാവിള പുത്തന്‍ വീട്ടില്‍ അഭിലാഷ് (31) തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം നികുഞ്ജത്തില്‍ മഞ്ജുള നായര്‍ (46) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.

ഒന്നാംപ്രതി സിനി നേരത്തെ അറസ്റ്റിലായിരുന്നു. 2016 നവംബര്‍ മുതല്‍ 2017 ജൂലായ് വരെയാണ് സംഘം പരാതിക്കാരില്‍ നിന്നും ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഫെഡറല്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത്  വേങ്ങ സ്വദേശിയായ ഒരു സ്ത്രീയില്‍ നിന്നും മൈനാഗപ്പള്ളി സ്വദേശികളായ സ്ത്രീകളില്‍ നിന്നും യഥാക്രമം 11.25 ലക്ഷവും പത്തു ലക്ഷവും ഇവര്‍ തട്ടിയെടുത്തു. കൂടാതെ മൈനാഗപ്പള്ളി സ്വദേശിയില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷവും മണ്‍റോത്തുരുത്ത് സ്വദേശിയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര എന്‍ജിനീയറിങ് കോളേജില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷവും ഈ സംഘം തട്ടിയെടുത്തു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായോ എന്ന വിവരം ശാസ്താംകോട്ട പോലീസ് അന്വേഷിച്ചു വരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് ഭൂമി...

മലയോര ക്രിസ്ത്യൻ കൺവെൻഷൻ തിങ്കളാഴ്ച്ച ആരംഭിക്കും

0
കോന്നി : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ തണ്ണിത്തോട് മേഖലാ കമ്മിറ്റിയുടെ...

കീക്കൊഴൂർ സ്വദേശി ജോൺ മാത്യു പവർ ലിഫ്റ്റിങ്ങിലെ മാസ്റ്റർ

0
പത്തനംതിട്ട : പോരാട്ടവീര്യത്തിന് പ്രായമോ ജോലിയോ സമയമോ തടസ്സമല്ല ദൃഢനിശ്ചയവും ആത്മവിശ്വാസവും...

ഗുജറാത്തിൽ 7 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

0
ഗുജറാത്ത്: ഗുജറാത്തിൽ 7 വയസുകാരിയെ പീഡനത്തിനിരയാക്കി കൊന്നു തള്ളിയ പ്രതിക്ക് ഇരട്ട...