റെഡ് സോണില്‍ നിന്നും മരണവീട്ടിലെത്തിയവരെപ്പറ്റി അധികൃതര്‍ക്ക് വിവരം നല്‍കിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റെഡ് സോണില്‍ നിന്നും മരണവീട്ടിലെത്തിയവരെപ്പറ്റി അധികൃതര്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുനലൂര്‍ വിളക്കുവട്ടം സ്വദേശി സുമേഷിനെ(19) ആണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിളക്കുവട്ടം സ്വദേശി റിനുവിനെ(30) ആണ് മര്‍ദ്ദിച്ച്‌ അവശനാക്കിയത്. സുമേഷിന്റെ അപ്പൂപ്പന്‍ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുവാനായി സുമേഷിന്റെ ബന്ധുക്കള്‍ ബംഗളൂരുവില്‍ നിന്ന് സുമേഷിന്റെ വീട്ടിലെത്തിയിരുന്നു.

ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത് സുമേഷിന്റെ അയല്‍വാസിയായ റിനുവാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വീട്ടില്‍ ആയുധവുമായി അതിക്രമിച്ചു കയറിയ സുമേഷ് റിനുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. റിനുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് സുമേഷിനെ അറസ്റ്റ് ചെയ്തത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങാന്‍ ശ്രമിച്ച ആറ് പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....