ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : വിമാനത്താവളങ്ങളിലും ബാങ്കിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയില്‍. മൈനാഗപ്പള്ളി സെന്‍വിഹാറില്‍ ഗിരീഷ്‌ കുമാര്‍ (46), വിതുര കൗസല്യ ഭവനത്തില്‍ സുഭാഷ് ചന്ദ്രബോസ് (46), കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനം ബിനു കുമാര്‍ (42), തിരുവനന്തപുരം ബാലരാമപുരം ഊരൂട്ടമ്പലം പ്ലാവിള പുത്തന്‍ വീട്ടില്‍ അഭിലാഷ് (31) തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം നികുഞ്ജത്തില്‍ മഞ്ജുള നായര്‍ (46) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.

ഒന്നാംപ്രതി സിനി നേരത്തെ അറസ്റ്റിലായിരുന്നു. 2016 നവംബര്‍ മുതല്‍ 2017 ജൂലായ് വരെയാണ് സംഘം പരാതിക്കാരില്‍ നിന്നും ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഫെഡറല്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത്  വേങ്ങ സ്വദേശിയായ ഒരു സ്ത്രീയില്‍ നിന്നും മൈനാഗപ്പള്ളി സ്വദേശികളായ സ്ത്രീകളില്‍ നിന്നും യഥാക്രമം 11.25 ലക്ഷവും പത്തു ലക്ഷവും ഇവര്‍ തട്ടിയെടുത്തു. കൂടാതെ മൈനാഗപ്പള്ളി സ്വദേശിയില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷവും മണ്‍റോത്തുരുത്ത് സ്വദേശിയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര എന്‍ജിനീയറിങ് കോളേജില്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷവും ഈ സംഘം തട്ടിയെടുത്തു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായോ എന്ന വിവരം ശാസ്താംകോട്ട പോലീസ് അന്വേഷിച്ചു വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...