നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ആറാട്ടുമണ്ണിൽ തോട്ടത്തിനു തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ആറാട്ടുമണ്ണിൽ തോട്ടത്തിനു തീ പിടിച്ചു. പതിനഞ്ചു ഏക്കറോളം കാടുമൂടി കിടന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ഇന്ന് രാവിലെ 8.30 ടെ തീ പടർന്നത്. തീയും പുകയും ശ്രദ്ധയിൽപെട്ട ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തിയതുകൊണ്ട് ജനവാസ മേഖലകളിലും കൂടുതൽ കൃഷിയിടങ്ങളിലേക്കും തീ പടർന്നില്ല. ആറൊന്നിൽ അച്ചൻകുഞ്ഞിന്‍റെ തോട്ടത്തിലാണ് തീ പടർന്നത്. കാടു തെളിക്കുന്ന ജോലികൾ നടന്നു വരുന്നതോടൊപ്പമാണ് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു.

വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഇവരുടെ വാഹനം പ്രധാനമായി തീ പടർന്ന് സ്ഥലത്തേക്ക് എത്തിപ്പെടില്ലായിരുന്നു. തുടർന്ന് വാഹനം എത്തിപ്പെടുന്ന പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച അഗ്നി രക്ഷാസേന സ്ഥിതിഗതികൾ ശാന്തമായതിനു ശേഷമാണ് മടങ്ങിയത്. വെള്ളവും പച്ച മരച്ചില്ലകളും ഉപയോഗിച്ചാണ് നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചത്. സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...