ആത്മവിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചയായി സൈബര്‍പാര്‍ക്കിലെ സര്‍ഗശേഷി പ്രദര്‍ശനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വനിതകള്‍ കോഴിക്കോട് സൈബര്‍പാര്‍ക്കിലൊരുക്കിയ കരകൗശല പ്രദര്‍ശനം കഴിവിന്‍റെ മാത്രമല്ല, ആത്മവിശ്വാസത്തിന്‍റെ കൂടി നേര്‍ക്കാഴ്ചയായി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സര്‍ഗശേഷി’ എന്ന സ്ഥാപനമാണ് സൈബര്‍പാര്‍ക്കില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. മരത്തില്‍ ഉണ്ടാക്കിയ കളിപ്പാട്ടങ്ങള്‍, ജൂട്ട് ബാഗുകള്‍, കീ ചെയിന്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരുന്നു പ്രദര്‍ശനം. വടകര ഇരിങ്ങല്‍ ക്രാഫ്ട് വില്ലേജ്, തിരുവനന്തപുരത്തെ ക്രാഫ്ട് സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച കരകൗശല വസ്തുക്കള്‍ കൂടാതെ ‘സര്‍ഗശേഷി’യിലെ അന്തേവാസികള്‍ നിര്‍മ്മിച്ച വസ്തുക്കളും പ്രദര്‍ശനത്തിലെത്തിച്ചിരുന്നു. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വനിതകള്‍ തന്നെയാണ് ഇതിന്‍റെ വിശദാംശങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ച് നല്‍കുന്നതും വില്‍പന നടത്തുന്നതും. പണവും യുപിഐയും ഉപയോഗിച്ചുള്ള ബില്ലിംഗ്, അതത് വസ്തുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സൈബര്‍പാര്‍ക്കിലെ എല്ലാ കമ്പനിയില്‍ നിന്നുള്ള ജീവനക്കാരും വളരെ താത്പര്യത്തോടെയാണ് പ്രദര്‍ശനം കാണാനെത്തിയത്. മികച്ച വില്‍പനയും ഇവരിലൂടെ ‘സര്‍ഗശേഷി’യ്ക്ക് ലഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...