കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകായായിരുന്ന യുവതിക്ക് അപകടത്തില്‍ ദാരുണാന്ത്യം. വടകര മണിയൂര്‍ സ്വദേശിനി കരുവഞ്ചേരി തോട്ടത്തില്‍ താഴെകുനി സെറീന(43) ആണ് മരിച്ചത്. ഭര്‍ത്താവ് ബഷീര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ബഷീറും സെറീനയും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു. യാത്രക്കിടയില്‍ സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സെറീനയുടെ ദേഹത്തുകൂടി ഇതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുടപ്പിലാവില്‍ മൊയ്തീന്റെ മകളാണ്. ഉമ്മ: കദീശ. മക്കള്‍: മുബഷീര്‍(ഖത്തര്‍), മിര്‍ഷാദ്(റഹ്മാനിയകോളേജ് വിദ്യാര് ത്ഥി).സഹോദരങ്ങള്‍: റിയാസ്, നഫീസ, സെമീറ. ഖബറടക്കം വെള്ളിയാഴ്ച കുന്നത്തുകര ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1