സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന സർക്കാർ കേരളത്തില്‍ അധികാരത്തില്‍ വരണം – കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന സർക്കാർ വേണമെന്ന് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ കെ.എസ്.ബീന. കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ സമ്മേളനം ഡി.സി.സി.ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അവര്‍. പീഡന വാർത്തകൾ പതിവു സംഭവമാകുന്നത് ഞെട്ടലുണ്ടാക്കുകയാണ്. കാമഭ്രാന്തൻമാരുടെ ക്രൂരതയ്ക്ക് ബാലികമാർ മുതൽ വയോധികർ വരെ ഇരയാവുന്ന ദുരവസ്ഥ മാറണമെന്നും കെ.എസ്.ബീന പറഞ്ഞു. ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർ പേഴ്സൺ അനിത സജി ഡി.സി.സി.ആഫീസിൽ വെയ്ക്കുന്ന കസ്‌തൂർബ്ബ ഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കോർഡിനേറ്റർ എലിസബത്ത് അബു വാർഷിക സന്ദേശം നൽകി. കെ.പി.ജി.ഡി.സംസ്ഥാന സമിതി അംഗം ഏബൽ മാത്യു സംഘടനാ സന്ദേശം നൽകി. കെ. പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു.

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി മുൻ സംസ്ഥാന കൺവീനർ സജീ ദേവി, കെ.പി.ജി.ഡി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, ജില്ലാ വൈസ് ചെയർപേഴ്‌സൺ അഡ്വ.ഷൈനി ജോർജ്ജ്, കസ്‌തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്, ജില്ലാ ട്രഷറർ ഓമന സത്യൻ, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർപേഴ്സൺമാരായ മേഴ്‌സി ശാമുവേൽ, സജിനി മോഹൻ, ഉഷാ തോമസ്, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനറൻമാരായ വിജയലക്ഷമി ഉണ്ണിത്താൻ, സുധാ പത്‌മകുമാർ, ശ്രീകലാ റെജി, ആറൻമുള നിയോജക മണ്ഡലം ചെയർപേഴ്സൺ ലില്ലി ജോർജ്, കോന്നി നിയോജക മണ്ഡലം ചെയർപേഴ്സൺ ലീലാമണി എന്നിവർ പ്രസംഗിച്ചു. കെ.പി.ജി.ഡി.കോന്നി നിയോജക മണ്ഡലം ചെയർമാൻ പ്രകാശ് പേരങ്ങാട്ട്, ഹരിത സേനാ ചെയർമാൻ രാജശേഖരൻ നായർ, മുൻസിപ്പൽ കൗൺസിലർ എം.സി.ഷെരീഫ്, മുൻ കെ.പി.സി.സി.പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ എന്നിവരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പുതിയ ജില്ലാ ഭാരവാഹികൾ.
അഡ്വ.ഷെറിൻ എം.തോമസ് – ചെയർപേഴ്സൺ, ഉഷാ തോമസ് – ജനറൽ കൺവീനർ, ഓമന സത്യൻ – ട്രഷറർ. വൈസ് ചെയർപേഴ്സൺസ് – മേഴ്‌സി ശാമുവേൽ, സജിനി മോഹൻ, സുധ പത്മകുമാർ, മറിയാമ്മ വർക്കി. കൺവീനറൻമാർ – വിജയലക്ഷ്മി ഉണ്ണിത്താൻ, ശ്രീകലാ റെജി, ഷീജാ മുരളീധരൻ, ജയമോൾ, സുമതി രമണൻ.
നിയോജക മണ്ഡലം ചെയർപേഴ്സൺമാരായി സരളാലാൽ(അടൂർ), ലില്ലി ജോർജ്ജ് (ആറൻമുള), ലീലാമണി(കോന്നി), ജിജി വർഗീസ് (റാന്നി), സ്‌മിതാ ദാസ്(തിരുവല്ല) എന്നിവരെയും തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...