കോന്നി : കേരള മഹിളാ സംഘം പോസ്റ്റോഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മലയാലപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീലകുമാരി ചാങ്ങയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ നീതിപാലിക്കുക, അന്യായമായ പാചകവാതക വില പിൻവലിക്കുക, സ്ത്രീകൾക്കെതിരെ വർധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
മഹിളാ സംഘം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് റോസമ്മ ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രീജ പി നായർ സ്വാഗതം ആശംസിച്ചു. ജോ സെക്രട്ടറി ലിജ ബിനു കൃതജ്ഞത രേഖപ്പെടുത്തി. സി പി ഐ മലയാലപ്പുഴ ലോക്കൽ കമ്മറ്റി അസി സെക്രട്ടറി സി ജി പ്രദീപ് അഭിവാദ്യങ്ങൾ അർപ്പിച്ചു.
PRD + KONNI REPORTER