ലൈഫ് ഭവന പദ്ധതി വീടുകളുടെ താക്കോല്‍ദാനം 18 ന് ; ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും താക്കോല്‍ദാന ചടങ്ങുകള്‍ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോല്‍ദാനവും സെപ്റ്റംബര്‍ 18 ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോല്‍ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും താക്കോല്‍ദാന ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ജില്ലാതല യോഗത്തില്‍ തീരുമാനമായി.

പത്തനംതിട്ട ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 495 വീടുകളുടെ താക്കോല്‍ദാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 ന് നടത്താനാണ് തീരുമാനം. ഇതോടനുബന്ധിച്ച് എല്ലാാ തദ്ദേശ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിക്കണം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും പങ്കെടുക്കും. ആന്റോ ആന്റണി എം.പി ആറന്മുള ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യും.

എം.എല്‍.എ മാരായ മാത്യു ടി തോമസ് കുറ്റൂരിലും കെ.യു ജിനീഷ് കുമാര്‍ കലഞ്ഞൂരിലും പ്രമോദ് നാരായണന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്തിലും ചടങ്ങുകളില്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലുമാണ് പങ്കെടുക്കുന്നത്. ലൈഫ് മിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷരുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...