സ്വന്തം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യും മുമ്പ് ഓർക്കുക ; നിങ്ങളുടെ മുഖം അശ്ലീല വീഡിയോയില്‍ വരും

For full experience, Download our mobile application:
Get it on Google Play

നിങ്ങളുടെ ചിത്രം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യും മുമ്പ് അൽപ്പമൊന്ന് ചിന്തിക്കുന്നത് നല്ലതാണ്. ചിലപ്പോൾ വലിയ ചതിക്കുഴിയിലേക്കായിരിക്കും  നിങ്ങൾ ചെന്നെത്തുക.

നിങ്ങളുടെ മുഖം വച്ച് ചിലപ്പോൾ അശ്ലീല വീഡിയോ പുറത്തുവന്നേക്കാം.  പുതിയതായി പുറത്തിറക്കിയ ഒരു ആപ്പില്‍ ഒറ്റ ക്ലിക്കിൽ ഒരാളുടെ മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ് സൈറ്റിന്റെ പ്രവർത്തനം.

സ്വന്തം മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്തുക എന്നതാണ് ആപ്പിന്‍റെ ഉദ്ദേശം. പക്ഷേ അതേ സാങ്കേതികവിദ്യ തന്നെ മറ്റൊരാളുടെ ജീവിതം തന്നെ തകർക്കാൻ ശേഷിയുള്ളതാണ്. കാരണം ആ സൈറ്റിൽ സ്വന്തം ഫോട്ടോ മാത്രമല്ല, മറ്റൊരാളുടെ ഫോട്ടോയും അപ്ലോഡ് ചെയ്യാൻ സാധിക്കും.

ഇത്തരത്തിൽ മറ്റൊരാളുടെ ഫോട്ടോ ഉൾപ്പെടുത്തുന്നത് തടയാൻ സൈറ്റിൽ യാതൊരു സുരക്ഷാ സജീകരണവുമില്ല എന്നതാണ് എറ്റവും അപകടകരമായ വസ്തുത. കുറച്ചു നാൾ മുമ്പ് വരെ ഇത്തരത്തിൽ മുഖം മോർഫ് ചെയ്യുക എന്നത് കുറച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല.

വെബ്‌സൈറ്റിലോ ആപ്പിലോ മറ്റൊരാളുടെ ഫോട്ടോ നൽകിയാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ അവരുടെ മുഖമുള്ള അശ്ലീല വീഡിയോ നിർമിച്ച് തരും. ആപ്പിൽ നിന്ന് തന്നെ സൗജന്യമായി വീഡിയോയുടെ പ്രിവ്യൂ കാണാൻ സാധിക്കും. പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന വീഡിയോകൾ പെട്ടെന്ന് തന്നെ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കാൻ പറ്റുമെന്നതിനാൽ അതിന്റെ അപകടസാധ്യതയേറുന്നു. പ്രണയ നിരസിച്ചാലുള്ള പ്രതികാര കൊലപാതകങ്ങൾ കൂടുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആപ്പുകളും വെബ്‌സൈറ്റുകളും സൃഷ്ടിക്കുന്ന ആശങ്ക വളരെ വലുതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...