യുഎഇയിൽ നിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലന്റിൽ ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

അബുദാബി: യുഎഇയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലന്റിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ. അബുദാബിയിൽ നിന്ന് അയർലന്റ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു. അഞ്ചാംപനി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഐറിഷ് അധികൃതര്‍ പ്രത്യേക ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം.

എന്തെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടുകയും വേണം. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ. ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്കുള്ള ഇ.വൈ 045 വിമാനത്തിൽ യാത്ര ചെയ്തയാളിനാണ് അഞ്ചാംപനി സ്ഥിരീകരിച്ചതെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ബന്ധപ്പെട്ട ആരോഗ്യ വിഭാഗം നൽകുന്ന എല്ലാ നിർദേശങ്ങളും പാലിക്കാനുള്ള നടപടികള്‍ ഇത്തിഹാദ് സ്വീകരിക്കുമെന്നും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ അധികൃതരെ സഹായിക്കുമെന്നും കമ്പനി വക്താവ് അബുദാബിയിൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള...

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...