കോന്നി : കോന്നിയുടെ ദൃശ്യവിസ്മയ കാഴ്ചകൾ കണ്ട് നീലാകാശത്ത് തുമ്പിയെപ്പോലെ വട്ടമിട്ട് പറക്കാൻ ഹെലികോപ്റ്റർ സർവ്വീസ് തുടങ്ങി. കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായാണ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ഇന്നലെ ഹെലികോപ്റ്റർ സർവ്വീസ് ആരംഭിച്ചത്. വന്യതയുടെ ദൃശ്യഭംഗികൾ ആവോളം ആസ്വദിച്ച് കാടിന്റെ മക്കൾക്കൊപ്പമായിരുന്നു മുഖ്യസംഘാടകനായ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ഉദ്ഘാടന യാത്ര. മകൾ ആസിഫ അനു ജനീഷ് കുമാറും ഒപ്പം ഉണ്ടായിരുന്നു. കാടിന്റെ മക്കൾ അവരുടെ വാസഭൂമി എം.എൽ.എക്കൊപ്പം ആദ്യമായി ആകാശത്തിരുന്ന് കണ്ടതിന്റെ അത്ഭുതവും ആകാംഷയും സന്തോഷവും അതിരുകളില്ലാത്തതായിരുന്നു.
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ചിറ്റാർ പാമ്പിനി ആദിവാസി ഊരിയ ശ്രീലക്ഷ്മി, അടിച്ചിപ്പുഴ ചൊള്ളനാവയൽ ഊരിലെ അശ്വതി, ചിറ്റാർ വേളിമല ഊര്മൂപ്പൻ പ്രതീഷ്, കോന്നി കൈതക്കര കോളനി മൂപ്പൻ സന്ധ്യ എന്നിവയാണ് ആദ്യയാത്രയിൽ എം.എൽ.എയോടൊപ്പമുണ്ടായിരുന്നത്. അഞ്ച് മിനിറ്റ് നീണ്ട യാത്രയിൽ കാടിന്റെ പച്ചമേലാപ്പും മലകളും താഴ്വരകളും കാട്ടാറുകളും കണ്ടുള്ള ആകാശ യാത്ര അവരെ അത്ഭുതപ്പെടുത്തി. ഉയരത്തിൽ തുമ്പിയപ്പോലെ പറക്കുന്ന ഹെലികോപ്ടർ തൊട്ടരികെ കണ്ടപ്പോൾ മൂപ്പനും മൂപ്പത്തിക്കും വിസ്മയവും സന്തോഷവും.
മുകളിലെ കറങ്ങുന്ന ചിറകകുകൾ കണ്ട് ഇരുവരും കുറച്ചു നിമിഷം നോക്കി നിന്നു. പിന്നെ കോപ്റ്ററിനുളളിലേക്ക് ജനീഷ്കുമാറും ഒപ്പം കയറിയപ്പോൾ ആഹ്ളാദമായി. കോപ്റ്റർ ചിറകുകൾ കറക്കി ഉയരവെ, മൂപ്പനും മൂപ്പത്തിക്കും ചെറിയ ഭയം തോന്നിയെങ്കിലും എം.എൽ.എ ധൈര്യം പകർന്ന് നൽകി. നിമിഷങ്ങൾക്കുള്ളിൽ കാടിന്റെ മേലാപ്പിലൂടെ വട്ടമിട്ടു. ഇന്നലെ നിരവധി സർവ്വീസുകൾ നടത്തി. ഇന്നും നാളെയും ചുരുങ്ങിയ ചെലവിൽ ആകാശയാത്ര നടത്താൻ സൗകര്യം ഉണ്ടായിരിക്കും.
ഒരേ സമയം അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക ഹെലികോപ്റ്ററാണ് കോന്നിയിൽ എത്തിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന നൂറു പേർക്ക് 2999 രൂപയും തുടർന്നുള്ളതിന് 3999 രൂപയുമാണ് നിരക്ക്. നിരവധി ആളുകൾ ഇതിനോടകം ബുക്ക് ചെയ്തുകഴിഞ്ഞു. കുറഞ്ഞ ചെലവിൽ ഉയരങ്ങളിൽ പറന്ന് ആകാശ കാഴ്ചയും കാനന വിസ്മയങ്ങളും കണ്ടറിയാനുമുള്ള സാധാരണക്കാരന്റെ ആഗ്രഹമാണ് ഹെലികോപ്റ്റർ റൈഡിലൂടെ സാദ്ധ്യമാക്കുന്നതെന്ന് മുഖ്യ സംഘാടകൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033