സീതത്തോട്ടില്‍ വീട് തകര്‍ത്ത് കാട്ടാനക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌ :   കൊച്ചുപമ്പയിൽ പെരിയാർ കടുവ സങ്കേതം കിഴക്ക് ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിലുള്ള 18/5 ഫോറസ്റ്റ് കോളനിയിലെ അന്നക്കുട്ടിയുടെ (80) വീട് കാട്ടാന തകര്‍ത്തു.  വൈദ്യുതി ഇല്ലാതിരുന്നതിനാൽ അന്നക്കുട്ടി, മകൾ ഷീലയുടെ വീട്ടിലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.  വീടും ഉള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും പൂർണമായി ആന നശിപ്പിച്ചു.  അന്നക്കുട്ടിയും ചെറുമകൻ അതുലുമാണ് വീട്ടിൽ താമസം. കക്കി സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

വീടിന് സമീപത്തുണ്ടായിരുന്ന ആട്ടിൻകൂടും കാട്ടാന നശിപ്പിക്കുകയുണ്ടായി. അതിനിടെ വിവരം വനപാലകരെ അറിയിച്ചിട്ടും സഹായമൊന്നും ലഭിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.  പതിനെട്ടഞ്ച് കോളനിയിൽ ഏതാനും വീടുകൾ മാത്രമാണുള്ളത്.   ഇവരെല്ലാം ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്.  കാട്ടാന വീട് തകർത്തതോടെ അന്നക്കുട്ടിക്ക് കിടക്കാനിടമില്ലാത്ത അവസ്ഥയാണ്. കൊച്ചുപമ്പ ഫോറസ്റ്റ് സ്റ്റേഷന് നൂറുമീറ്റർ അകലെമാത്രമാണ് കാട്ടാന തകർത്ത വീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...