കര്‍ഷകനെ കണ്ണീരണിയിച്ച് കാട്ടാനക്കൂട്ടം ; ചവിട്ടിമെതിച്ചത് 250 ലധികം കുലവാഴകള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമൺ താവളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. താവളപ്പാറ കാഞ്ഞിരവിളയിൽ വീട്ടിൽ തോമസുകുട്ടിയുടെ വാഴകൃഷിയാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട്ടമായി എത്തിയ കാട്ടാനകൾ ഇരുമ്പ് വേലിയും തകർത്ത് അകത്ത് കടന്നാണ് വാഴകൃഷി നശിപ്പിച്ചത്. ശ്യാമളഭവൻ സദാശിവന്റെ ഭൂമി പാട്ടത്തിനെടുത്താണ് ലക്ഷങ്ങൾ മുടക്കി തോമസുകുട്ടി കൃഷി നടത്തിയത്. കുലച്ചതും കുലയ്ക്കാത്തതുമായ 250ൽ കൂടുതൽ വാഴകൾ കാട്ടാന കൂട്ടം നശിപ്പിച്ചു.

അടുത്ത ദിവസം രാവിലെയാണ് കൃഷി നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം രൂപയാണ് കൃഷിക്കായി മുടക്കിയതെന്നും കാട്ടാനകൾ കൃഷി നശിപ്പിച്ചതോടെ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും തോമസുകുട്ടി പറയുന്നു. താവളപ്പാറ ഭാഗത്ത് കാട്ടാനകൂട്ടം ഇറങ്ങുന്നത് പതിവായി മാറിയിരിക്കുകയാണ്. കൂട്ടമായി എത്തുന്ന കാട്ടാനകൾ ജനവാസമേഖലയിൽ വരെ എത്തിത്തുടങ്ങിയിട്ടുണ്ട്. ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്നതാണ് ഈ ഭാഗം. സംഭവത്തെ തുടർന്ന് കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ഉത്തരകുമരംപേരൂർ സ്റ്റേഷനിലെ വനപാലകർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...