കാഴ്ച്ച നഷ്ടപ്പെട്ട മാതാപിതാക്കളുടെ മകള്‍ക്കായി വീടൊരുക്കി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാഴ്ച്ച നഷ്ടപ്പെട്ട മാതാപിതാക്കളുടെ മകള്‍ക്കായി പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ഹോട്ടലുടമകളുടെ സഹകരണത്തോടെ വീടൊരുക്കി നല്‍കി. അടച്ചുറപ്പില്ലാത്തതും അടിസ്ഥാന സൗകര്യം ഇല്ലാത്തതുമായ വീട്ടിലായിരുന്നു കാഴ്ച്ച നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പം കുട്ടി കഴിഞ്ഞത്. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം, ജില്ലാ കളക്ടര്‍, ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ കുട്ടിയുടെ കുടുംബസന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് പുതിയ വീട് നിര്‍മിച്ച് നല്‍കിയത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീനാ കെ സുഭാഷ്, ഹോട്ടല്‍ ഉടമകളായ എം.കെ മുരുകന്‍, റോയി മാത്യൂസ്, എ.വി ജാഫര്‍, സണ്ണി ജോസഫ്, ഡി.സി.പി.യു ജീവനക്കാരായ സ്മിതാ പി രാജു, പി.എസ് സ്മിത, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...