ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം നാളെ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് നാളെ (ജനുവരി 14) ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമര്‍പ്പണം. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ കെ.യു ജനീഷ് കുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. റവന്യൂ, ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപത്രം പാരായണം ചെയ്യും. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ് സിരിജഗന്‍, തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ കെ. രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

ഭക്തിഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഹരിവരാസനം പുരസ്‌കാരത്തിന് തിരുവിഴ ജയശങ്കറെ തെരഞ്ഞെടുത്തത്. അയ്യപ്പഭക്തിഗാനങ്ങളും ശരണമന്ത്രങ്ങളും നാഗസ്വരത്തിലൂടെ ആവിഷ്‌കരിച്ച് ആത്മീയ സംഗീതത്തിന് പുതിയ ഭാവം നല്‍കുകയും സംഗീതത്തെ ജനകീയമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാജു, പി.ഡി സന്തോഷ്‌കുമാര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്, എ.ഡി. എം. അരുണ്‍. എസ്. നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ബി സുനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...