പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാ​ഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണറായ മുരളികുമാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ​ഗ്യാസ് സിലിണ്ടറുകളാണ് ഇവർ വീട്ടിൽ പാചകത്തിനായി ഉപയോ​ഗിക്കുന്നത്. ഇതിൽ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീടിന് പുറകുവശത്തേക്കും തീ പടരുന്നുണ്ടായിരുന്നു. കുടുംബാം​ഗങ്ങൾ ഉറങ്ങുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. മൊബൈൽ ഫോണുകൾ സൈലന്റായതിനാൽ തീപിടിച്ച വിവരം അയൽക്കാർക്ക് വീട്ടുകാരെ വിളിച്ചറിയിക്കാനും സാധിച്ചില്ല. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ നാട്ടുകാർ വീടിനടുത്തെത്തി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ ഉണർന്നത്. ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിലമ്പൂർ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ20 വൻവിജയം ; ഇനി ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം ഉൾപ്പെടെ വലിയ ലക്ഷ്യങ്ങളെന്ന്‌ തരുൺ...

0
ഡൽഹി : 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ, ഇ20 ഫ്യുവലുമായി...

റാന്നിയിൽ ബി.എസ്.എൻ.എൽ. നെറ്റ്‌ വർക്ക് പണിമുടക്കി : ദുരിതത്തിലായി ഉപഭോക്താക്കൾ

0
റാന്നി : റാന്നിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബി.എസ്.എൻ.എൽ....

ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾ നടന്നു

0
തിരുവല്ല : ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച്...

പഴവങ്ങാടി പഞ്ചായത്തിലെ മുക്കാലുമൺ – പുലിയള്ള് റോഡ് തകര്‍ന്നു : യാത്ര ദുരിതത്തില്‍

0
റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ എട്ട്, പത്ത് വാർഡുകളിലൂടെ കടന്നുപോകുന്ന മുക്കാലുമൺ...