റാന്നിയിൽ ബി.എസ്.എൻ.എൽ. നെറ്റ്‌ വർക്ക് പണിമുടക്കി : ദുരിതത്തിലായി ഉപഭോക്താക്കൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബി.എസ്.എൻ.എൽ. മൊബൈൽ കവറേജ് പൂർണമായും തകരാറിലായതിനെ തുടർന്ന് ജനങ്ങൾ കടുത്ത ദുരിതത്തിൽ. മൊബൈല്‍ ഫോൺ കോളുകള്‍ ചെയ്യുവാനോ വരുന്ന കോളുകൾ സ്വീകരിക്കാനോ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ഫോൺ വിളിക്കുമ്പോൾ ‘സ്വിച്ച് ഓഫ്’ എന്നും ‘നെറ്റ്‌വർക്ക് കവറേജിന് പുറത്താണ്’ എന്നുമുള്ള സന്ദേശമാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. അപൂർവ്വമായി കോളുകൾ കണക്റ്റായാൽ തന്നെ നിമിഷങ്ങൾക്കകം കട്ടായിപ്പോകുന്ന അവസ്ഥയുമുണ്ട്.

അത്യാവശ്യ ഘട്ടങ്ങളിൽ പോലും ആശയവിനിമയം നടത്തുവാന്‍ സാധിക്കാത്തത് രോഗികൾക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ബി.എസ്.എൻ.എല്‍ നെറ്റ്‌ വർക്ക് തകരാറിന് പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് കാരണം പല ഉപഭോക്താക്കളും മറ്റ് സ്വകാര്യ മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് മാറുവാനുള്ള ശ്രമത്തിലാണ്. പ്രശ്നത്തിന് പരിഹാരം കാണുവാന്‍ ബി.എസ്.എന്‍.എല്‍. അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വലിയ പ്രതിഷേധത്തിലാണ് ഉപഭോക്താക്കള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇമിഗ്രേഷന്‍ നടപടികളിൽ എയര്‍ ഇന്ത്യക്ക് ഗുരുതരവീഴ്ച ; സിഇഒയെ വിളിച്ചുവരുത്തി കേന്ദ്രം

0
ന്യൂഡല്‍ഹി : ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കെതിരെ വീണ്ടും ഗുരുതര...

മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു

0
ഷാർജ: വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു....

സിപിഎം വർധിതവീര്യത്തോടെ മുന്നോട്ടുപോകുമെന്ന് മുൻ മന്ത്രി വി എൻ വാസവൻ

0
കോഴിക്കോട്: സിപിഎം വർധിതവീര്യത്തോടെ മുന്നോട്ടുപോകുമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ വി...

സിപിഎമ്മിൽ അഴിച്ചുപണി ; സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു

0
തിരുവനന്തപുരം: സിപിഎമ്മിൽ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി...