ദില്ലിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കോന്നിയിൽ നിന്ന് ഒരു വീട്ടമ്മക്ക് അവസരം

For full experience, Download our mobile application:
Get it on Google Play

കോന്നി : ദില്ലിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കോന്നിയിൽ നിന്ന് ഒരു വീട്ടമ്മക്ക് അവസരം ലഭിച്ചു. തണ്ണിത്തോട് അഞ്ചാം വാർഡ്‌ തേക്കുതോട് സെൻട്രൽ ഓമനാലയത്തിൽ പുഷ്പലത(41)ക്കാണ് അവസരം ലഭിച്ചത്. സംസ്ഥാനത്ത് 6 പേർക്കാണ് സ്വാതന്ത്ര്യ ദിന പരേഡ് വീക്ഷിക്കാൻ ഈ തവണ അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള ഒരേ ഒരാൾ ആണ് പുഷ്പലത. പ്രധാന മന്ത്രി ആവാസ് യോജനയിൽ അംഗമായിരിക്കുകയും അതിലെ അഞ്ച് ക്ലെശ ഘടകങ്ങളിൽ അംഗവുമായിരിക്കുന്ന ആൾക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളൂ.

ഗ്രാമ പഞ്ചായത്ത്‌ അംഗം ശോഭ സി ഡി ആണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് നൽകിയത്. 22 ന് ഉച്ചക്ക് രണ്ടരയോടെ ട്രെയിൻ മാർഗം ദില്ലിയിൽ പോയി പരേഡ് വീക്ഷിച്ച ശേഷം പുഷ്പലത 27ന് വിമാന മാർഗം കേരളത്തിൽ എത്തും. പുഷ്പലതക്ക് കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം വി അമ്പിളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിധവയായ ഈ വീട്ടമ്മ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. വെൽഡിങ് ജോലി ചെയ്യുന്ന ആളാണ്‌ മൂത്തമകൻ അനന്ദു, ഇളയ മകൻ നന്ദു പത്താം ക്ലാസ് വിദ്യാർത്ഥി ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...