മഹാരാഷ്ട്ര : പൂനെയില്‍ ഇ-ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം. ഏഴ് ഇലക്‌ട്രിക് ബൈക്കുകള്‍ കത്തിനശിച്ചു. ഗംഗാധാം ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇ-ബൈക്ക് ഷോറൂമിലാണ് സംഭവം. ചാര്‍ജിംഗിനായി ബൈക്കുകള്‍ പ്ലഗ് ഇന്‍ ചെയ്‌തിരുന്നു. അമിത ചാര്‍ജിംഗ് കൊണ്ടുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്.
ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തുന്ന കമ്ബനികള്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.