കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്‌ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്‌ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍. അനധികൃതമായി നമ്പര്‍ കരസ്‌ഥമാക്കിയ മൂന്ന് കെട്ടിട ഉടമകള്‍, ഇടനിലക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവരുടെ അറസ്‌റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വിദേശത്തേക്ക് കടന്ന ഉടമകള്‍ക്കായി അടുത്തയാഴ്‌ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.

കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ കൂടുതല്‍ ഉദ്യോഗസ്‌ഥര്‍ക്ക് പങ്കുണ്ടെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. ക്രമവിരുദ്ധമായി നമ്പര്‍ നേടിയ മൂന്ന് കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് ഇടനിലക്കാര്‍, കോര്‍പ്പറേഷനിലെ ജീവനക്കാര്‍ എന്നിവരിലേക്ക് അന്വേഷണമെത്തിയത്. കോര്‍പ്പറേഷന്‍ കൈമാറിയ പട്ടികയില്‍ നിന്ന് 14 കെട്ടിട നമ്പറുകള്‍ ക്രമവിരുദ്ധമെന്ന് കണ്ടത്തിയിരുന്നു.

നേരത്തെ ക്രമക്കേടിന് കൂട്ടുനിന്നതിന്റെ പേരില്‍ കോര്‍പ്പറേഷനിലെ രണ്ട് ക്ലര്‍ക്കുമാര്‍, ഒരു മുന്‍ ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ 7 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് സമാന രീതിയിലുളള കെട്ടിട ഉടമ-ഇടനിലക്കാര്‍-ജീവനക്കാര്‍ കൂട്ടുകെട്ടിന്റെ കൂടുതല്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ അനധികൃത പണപ്പിരിവ് ; അന്വേഷണത്തിന് തമിഴ്‌നാട് പോലീസും

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ...

വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് വീണ്ടും വില കൂടി ; വിലയിൽ 5.46...

0
ന്യൂഡൽഹി : വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ...

ശബരിമയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം ; നിർദേശം നൽകി ദേവസ്വംമന്ത്രി

0
തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയരുന്ന വിവാദം...

ഐസ്ക്രീം വിപണിയിലേക്ക് റിലയൻസ് ; ബ്രാൻഡിന് പേരിട്ടു, ഐസ്ക്രീം വില 10 രൂപ മുതൽ

0
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ...