വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് വീണ്ടും വില കൂടി ; വിലയിൽ 5.46 ശതമാനം വർധന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് തുടർച്ചയായ രണ്ടാം മാസവും വിലവർധനവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) വിവരങ്ങൾ പ്രകാരം എ.ടി.എഫ് വില ലിറ്ററിന് 6.28 രൂപ വർധിപ്പിച്ചു- 5.46 ശതമാനം വർധനവ്. ഇതോടെ ലിറ്ററിന് 115 രൂപയിൽനിന്ന് 121.28 രൂപയായി ഉയർന്നു. ഇന്ധനച്ചെലവാണ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിലൊന്ന്. പുതിയ വില വർധന വിമാന യാത്രാക്കൂലി വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഓഗസ്റ്റിലും വിമാന ഇന്ധന വില വർധിപ്പിച്ചിരുന്നു. അഞ്ച് രൂപയാണ് ഓഗസ്റ്റ് ഒന്നിന് നിലവിൽവന്ന വിലവർധന.

110 രൂപയിൽനിന്ന് 115 രൂപയായാണ് അന്ന് ഉയർത്തിയത്. ജൂലായിയിൽ വിമാന ഇന്ധന വില ലിറ്ററിന് അഞ്ചുരൂപ കുറച്ചിരുന്നു. രാജ്യത്തെ ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 35 മുതൽ 40 ശതമാനം വരെ ഇന്ധനത്തിനാണ് ചെലവാക്കുന്നതെന്നാണ് കണക്കുകൾ. ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് വിമാന ഇന്ധനത്തിന്റെയും വിലവർധന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ അനധികൃത പണപ്പിരിവ് ; അന്വേഷണത്തിന് തമിഴ്‌നാട് പോലീസും

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ...