ബെം​ഗളൂരുവിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : ബെം​ഗളൂരുവിൽ നാലു നിലകെട്ടിടത്തിൽ വൻ തീപിടുത്തം. ബെംഗളൂരുവിലെ കോറമംഗല മേഖലയിലാണ് സംഭവം. കെട്ടിടത്തിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പബ്ബിലായിരുന്നു തീപിടുത്തം ഉണ്ടായത്. അപകടത്തിൽ നിന്നും രക്ഷ നേടാൻ നാലാം നിലയിൽ നിന്ന് ചാടിയ ആൾക്ക് പരുക്കേറ്റു. ബഹുനില കെട്ടിടത്തിൽ കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.​സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് ഫയർ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് വിവരം. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്ന് പിടിച്ചിട്ടില്ല. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാലിനും കൈക്കും പൊട്ടലുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കും പരുക്കില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...