കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വന്‍ തീപിടുത്തം. നാദാപുരം – വടകര റോഡില്‍ കക്കംവെള്ളിയിലെ പഴയ എക്‌സൈസ് ഓഫീസ് പരിസരത്തുള്ള ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്. ഒതയോത്ത് അജ്മലിന്‍റെ ഉടമസ്ഥതയിലുള്ള കടയുടെ ഒന്നാം നിലയിലാണ് തീപിടുത്തം. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെരുപ്പ് കടയുടെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.
താഴത്തെ നിലയിലാണ് ചെരുപ്പ് കട പ്രവര്‍ത്തിക്കുന്നത്. നാദാപുരത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. തീപിടുത്തത്തിനുള്ള കാരണം കണ്ടെത്തിയിട്ടില്ല. മുകള്‍ നിലയില്‍ വൈദ്യുതി ബന്ധം ഇല്ലന്ന് കട ഉടമ പറഞ്ഞു. കടയുടെ നെയിം ബോര്‍ഡിന് ഉള്ളിലെ ലൈറ്റില്‍ നിന്നാണ് തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതെന്ന് വ്യാപാരികള്‍ പറഞ്ഞു. നാദാപുരം സി ഐയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ യൂണിറ്റും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരും സ്ഥലത്തെത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.